johny
കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ജോണി ലോപ്പസ്

കോതമംഗലം: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. നീണ്ടപാറ പാലക്കാട് വീട്ടിൽ ജോണി ലോപ്പസിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൃഷിയിടത്തിൽ കയറിയ പന്നികളെ തുരത്തുന്നതിനിടെയാണ് പന്നിക്കൂട്ടം ജോണിയെ ആക്രമിച്ചത്. കാലിനും കൈക്കും പരിക്കുണ്ട്. ഇരുപതിലേറെ പന്നികളാണ് കൃഷിയിടത്തിൽ എത്തിയതെന്ന് ജോണി പറഞ്ഞു. പട്ടികളുടെ കുര കേട്ടാണ് പന്നികൾ പിന്തിരിഞ്ഞത്. ഇതിന് മുമ്പും ജോണിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് കാട്ടുപന്നികളെ കൂടാതെ കാട്ടാനകളുടെ ശല്യവും രൂക്ഷമാണ്.