പറവൂർ: എസ്.എൻ.ഡി.പി യോഗം ചെറിയപല്ലംതുരുത്ത് ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ നിലവിളക്ക് മോഷണം പോയി. രണ്ടാം തവണയാണ് നിലവിളക്ക് കാണാതാകുന്നത്. ഒരാഴ്ച മുമ്പാണ് ആദ്യ മോഷണം നടന്നത്. ശാഖാമന്ദിരത്തിനോട് ചേർന്ന് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിന്റെ മുൻഭാഗത്ത് കത്തിച്ചുവയ്ക്കുന്ന നിലവിളക്കാണ് രണ്ടാമതും മോഷണം പോയത്. സാമൂഹ്യവിരുദ്ധരാണെന്നാണ് സംശയം. ശാഖാ ഭാരവാഹികൾ പറവൂർ പൊലീസിൽ പരാതി നൽകി.