പുത്തൻകുരിശ് : പുറ്റുമാനൂർ ഗവ. യു.പി സ്‌കൂളിലെ പി.ടി.എയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ ആദരിച്ചു. പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.കെ. സാജൻ അദ്ധ്യക്ഷനായി. എ.ഇ.ഒ പി.ആർ. മേഖല മുഖ്യപ്രഭാഷണം നടത്തി.
പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺമാരായ ടി.ആർ. വിശ്വപ്പൻ, ജൂബിൾ ജോർജ്, പഞ്ചായത്ത് ചെയർപേഴ്സൺമാരായ ശ്രീരേഖ അജിത്, എൽസി പൗലോസ്, പഞ്ചായത്ത് അംഗങ്ങളായ ഷാനിഫാ ബാബു, എം.എം. ലത്തീഫ്, സജിത പ്രദീപ് , സുബി മോൾ, വി.എസ്. ബാബു, വിഷ്ണു വിജയൻ, ബിനീത പീറ്റർ, ഷാജി ജോർജ് , സി.ജി. നിഷാദ് , അജിത ഉണ്ണിക്കൃഷ്ണൻ, ഉഷ വേണുഗോപാൽ എന്നിവരെയാണ് ആദരിച്ചത്.
മുൻ എച്ച്.എം കെ.വി. എൽദോ, പി.അമ്പിളി, എം.എ. വേണു, പി.കെ. ആനന്ദകുമാർ,ഐ എച്ച്. റഷീദ, ഹെഡ്മിസ്ട്രസ് കെ.എസ്. മേരി, ബിൻസി സി. പൗലോസ്, അരുൺ അശോക്, പി.ജി. രമ്യ, എം.ജെ. മാളവിക, എം. അനുപ്രിയ രാജ്, വി. പ്രിയ, മഞ്ജു ഷൈജു എന്നിവർ നേതൃത്വം നൽകി.