കൊച്ചി: പട്ടികജാതി,​ പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഈ മാസം 29 മുതൽ സെപ്തംബർ 4വരെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന 'ഗദ്ദിക -2025" ആദിവാസി ഗോത്രകലാമേളയുടെ ലോഗോ മേയർ അഡ്വ. എം. അനിൽകുമാർ പ്രകാശിപ്പിച്ചു.

പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ, ജോയിന്റ് ഡയറക്ടർ ജോസഫ് ജോൺ, ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസ ജെ. മങ്ങാട്ട് തുടങ്ങിയവർ പങ്കെടുത്തു. പട്ടികജാതി വികസന വകുപ്പ്, പട്ടിക വർഗവികസന വകുപ്പ്, കിർത്താഡ്‌സ് എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്‌