കൊച്ചി: ലഹരി ഉപയോഗത്തിനും വ്യാപനത്തിനുമെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി കോർപ്പറേഷനിൽ ലഹരിവിരുദ്ധ മനുഷ്യമതിൽ തീർത്തു. പ്രൊഫ. എം.കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷനിലെ 76 ഡിവിഷനുകളിൽ നിന്ന് ശേഖരിച്ച ഒപ്പുകൾ പ്രദർശിപ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ടി.ജെ. വിനോദ് എം.എൽ.എ, നേതാക്കളായ എൻ.വേണുഗോപാൽ, ശ്രീനിവാസൻ കൃഷ്ണൻ, കെ.വി.പി കൃഷ്ണകുമാർ, എം.പി. ശിവദത്തൻ തുടങ്ങിയവർ പങ്കെടുത്തു