കൊച്ചി: ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ സ്മൃതിദിനം ആചരിച്ചു.
അനുസ്മരണ പരിപാടി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്, സംസ്ഥാന വക്താക്കളായ അഡ്വ.ടി.പി. സിന്ധുമോൾ,
അഡ്വ.പി.ആർ.ശിവശങ്കരൻ, സംസ്ഥാന ജോ. ട്രഷറർ എ.അനൂപ്, ജില്ലാ പ്രഭാരി അഡ്വ .ബി. രാധാകൃഷ്ണ മേനോൻ എന്നിവർ പ്രസംഗിച്ചു.