snehapaul
സ്‌നേഹാപോൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ജനറൽ ബോഡി യോഗത്തിൽ ആദരിക്കൽ ചടങ്ങ് നടക്കുന്നു

കുമ്പളങ്ങി: സ്‌നേഹാപോൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ജനറൽ ബോഡി സെന്റ് പീറ്റേഴ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രസിഡന്റ് സൂസൻ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ജോയിന്റ് സെക്രട്ടറി വിൻസെന്റ്, പി.എ. പീറ്റർ, സുരേഷ് ബാബു, ജോൺ പഴേരി, എൻ.എൽ. ജെയിംസ്, ശിവദത്തൻ, ജെയിസൻ ടി. ജോസ്, നെൽസൻ കോച്ചേരി, ടോജി, സി.ജെ. സെവ്യർ, ഹെഡ്മിസ്ട്രസ് വത്സല മേരി ഡിസിൽവ, ഗ്ലോറിയ ജോസഫ്, മോളി, വിൽമ മാവീസ് തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ ദേവസ്വം ബോർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ബാബുവിനെയും അദ്ധ്യാപക അവാ‌ർഡ് നേടിയ സെന്റ് പീറ്റേഴ്‌സ് സ്കൂൾ പ്രിൻസിപ്പൽ വിൻസന്റിനെയും ആദരിച്ചു.