കോതമംഗലം:പെരുമഴയെ തുടർന്ന് പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. ഇന്നലെ വൈകിട്ടോടെയാണ് എല്ലാ ഷട്ടറുകളും തുറന്നത്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.