കൊച്ചി: കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് പോസ്റ്റ് ഹാർവെസ്റ്റ് ടെക്‌നോളജി ആൻഡ് ട്രെയിനിംഗ് സെന്ററിൽ (നിഫാത്) ബി.എം.എസ് യൂണിയൻ രൂപീകരിച്ചു. രൂപീകരണയോഗം ബി.എം.എസ് ദേശീയ നിർവാഹക സമിതി അംഗം സി. ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. സി. സുദീപ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. റെജി, വി.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി സി. ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ ( പ്രസിഡന്റ്), സി. സുദീപ് (വർക്കിംഗ് പ്രസിഡന്റ്),കെ.കെ. വിനോദ്, എസ്. അലക്‌സ് (വൈസ് പ്രസിഡന്റ് ), വി.കെ. അനിൽകുമാർ (ജനറൽ സെക്രട്ടറി), ആർ. രാജേശ്വരി, മഞ്ജുഷ ജോളി, വി. ജയറാം, ബി. വീരരാജു (ജോയിന്റ് സെക്രട്ടറി), പി.വി. വിപിൻദാസ് (ട്രഷറർ ), ബിനീഷ് കെ. മുകുന്ദൻ, കെ. ഹർഷ, എൻ.കെ. അലവിക്കുട്ടി (കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.