കൊച്ചി: എരൂർ കെ.എം.എൽ.പി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും റെനോക്സ് ഫൗണ്ടേഷൻ യൂണിഫോം വിതരണം ചെയ്തു. ചടങ്ങിൽ ശശിധരൻ നായർ അദ്ധ്യക്ഷനായി. രജതചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്രീകുമാർ സംസാരിച്ചു. റെനോക്സ് ഫൗണ്ടേഷൻ ചെയർമാൻ സ്റ്റെലിൻ പുല്ലംകോട്, പ്രൊജക്ട് മാനേജർ പി.ആർ. ശ്രീലക്ഷ്മി, പ്രൊജക്ട് ഓഫീസർ എൻ.കെ. സംഗീത, ഹെഡ്മാസ്റ്റർ സാബു കുരിയൻ, അദ്ധ്യാപകരായ എം.എസ്.റെജി, ജിൻസി പി. മാത്യു, എം.എസ്. സെറീന, പി.ബി. രേഖ, മുരളി തുടങ്ങിയവർ പങ്കെടുത്തു.