കൊച്ചി: ബി.ജെ.പി കർഷക മോർച്ച ജില്ലാ കമ്മിറ്റിയുടെ കർഷകദിനാഘോഷം ബി.ജെ.പി. സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് മുരളി കുമ്പളം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീജിത്ത് വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. തമ്മനത്ത് ഒന്നര ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷിയും ഔഷധ സസ്യങ്ങളുടെ പരിപാലനവും നടത്തിവരുന്ന ചിത്ര പി.കമ്മത്തിനെ ആദരിച്ചു. കർഷക മോർച്ച നേതാക്കളായ കെ.ആർ. വേണുഗോപാൽ, സതീഷ് മാർട്ടിൻ, പ്രശാന്ത്, തമ്പി, രംഗനാഥൻ, ശ്രീകുമാർ നേരിയംക്കോട്ട്, സുധ വിമോദ് എന്നിവർ സംസാരിച്ചു.