കൊച്ചി: തർക്കങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നത് ഭാരത പാരമ്പര്യമായിരുന്നെന്നും ചർച്ചകളിലൂടെ യഥാർത്ഥ നീതിയും സത്യവും കണ്ടെത്തി തർക്ക പരിഹാരം ഉറപ്പുവരുത്താനാകുമെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു. പൂത്തോട്ട ശ്രീനാരായണ ലാ കോളേജിലെ മീഡിയ സെന്റർ ഉദ്‌ഘാടനവും ലോഗോ പ്രകാശനവും നടത്തുകയായിരുന്നു അദ്ദേഹം.
മൂട്ട് കോർട്ട് ഹാളിൽ നടന്ന സമ്മേളനത്തിൽ മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ കെ.ആർ. രാഘുനാഥൻ, അഡ്വ . ഷാജി രാമകൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ ഡോ. സിന്ധു സോമൻ, അസി. പ്രൊഫ. വിനീത ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു . മീഡിയേഷൻ സെന്ററിന്റെ ലോഗോ മത്സരത്തിൽ സമ്മാനാർഹനായ അദ്വൈത് ടി. അനിലിന് ക്യാഷ് അവാർഡ് നൽകി.