ganesolsavam
ഗണേശോത്സവ ട്രസ്റ്റിന്റെയും എറണാകുളം ശിവക്ഷേത്ര ക്ഷേമസമിതിയുടെയും ഗണേശോത്സവത്തി​ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയർമാൻ പി. രാജേന്ദ്രപ്രസാദ് നി​ർവഹി​ക്കുന്നു

കൊച്ചി: ഗണേശോത്സവ ട്രസ്റ്റിന്റെയും എറണാകുളം ശിവക്ഷേത്ര ക്ഷേമസമിതിയുടെയും നേതൃത്വത്തിൽ 26മുതൽ 30വരെ നടക്കുന്ന ഗണേശോത്സവത്തി​ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഹൈക്കോടതിക്കു സമീപം കുട്ടപ്പായി റോഡിലുള്ള ശിവാലയത്തിൽ സ്വാഗതസംഘം ചെയർമാൻ പി. രാജേന്ദ്രപ്രസാദ് നിർവഹിച്ചു. ഗണേശോത്സവട്രസ്റ്റ്‌ മുഖ്യകാര്യദർശി സജി തുരുത്തിക്കുന്നേൽ അദ്ധ്യക്ഷനായി. ട്രഷറർ ആശാലത നടരാജൻ, ചീഫ് പ്രോഗ്രാം കോ - ഓർഡിനേറ്റർ സൗഭാഗ് സുരേന്ദ്രൻ, ട്രസ്റ്റ്‌ ജോയിന്റ് സെക്രട്ടറി കെ. വൈ. കുഞ്ഞുമോൻ, പ്രോഗ്രാം കോഓർഡിനേറ്റർ ദീപ സൗഭാഗ്, പി.ആർ. ശിവൻ, ടി.കെ. അരവിന്ദൻ, നിഷാദ് വെണ്ണല, എം.ബി. സജേഷ് തുടങ്ങിയവർ സംബന്ധിച്ചു. വി.വി. ഗിരി, ആഘോഷ കമ്മിറ്റി വൈസ് ചെയർമാൻ പി ഡി. രാജീവ് എന്നിവർ സംസാരിച്ചു.