ph

കാലടി: മലയാറ്റൂർനീലീശ്വരം കൃഷിഭവനിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടി റോജി എം. ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ് അവോക്കാരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കർഷക ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ കാർഷിക മേഖലകളിൽ നിന്നുള്ള 11 കർഷകരെ ചടങ്ങിൽ ആദരിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി, മലയാറ്റൂർനീലിശ്വരം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോയ്‌സൺ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ പോൾസൺ തോമസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ ബിനോയ്.പി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.