കോതമംഗലം: പിണ്ടിമന ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ആന്റണി ജോൺ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ജെസി സാജു അദ്ധ്യക്ഷത വഹിച്ചു. പ്രിയമോൾ തോമസ്, റഷീദ സലിം, സിബി പോൾ, വിൽസൺ കെ. ജോൺ, ടി.കെ. കുമാരി, അനു വിജയനാഥ്, ലിസി ജോസഫ്, സിജി ആന്റണി, ലത ഷാജി, ബേസിൽ എൽദോസ്, കെ.കെ. അരുൺ, എസ്.എം. അലിയാർ, ലാലി ജോയി, മേരി പീറ്റർ, ജിൻസ് മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു.