കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ കൃഷിഭവന്റെയും സഹകരണ ബാങ്കുകളുടെയും കർഷക സംഘടനകളുടെയും സഹകരണത്തോടെ നടത്തിയ കർഷക ദിനാചരണം ആന്റണി ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻനായർ അദ്ധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ആദരിച്ചു. റാണിക്കുട്ടി ജോർജ്, ബിന്ദു ശശി, ഡയാന നോബി, നിസാമോൾ ഇസ്മായിൽ, എം. എസ്. ബെന്നി, ദീപ ഷാജു, കെ.എം. സെയ്ത്, എ.എസ്. ബാലകൃഷ്ണൻ, ഹാൻസി പോൾ, എം. എം. അലിയാർ, ജോസ് എ. കൊറ്റം തുടങ്ങിയവർ പ്രസംഗിച്ചു.