shiby-baby-john

അങ്കമാലി: ഗവർണറും ഉന്നത വിദ്യാഭ്യാസ മന്ത്രിയും രാഷ്ട്രീയ ലാഭത്തിനുവേണ്ടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണെന്ന് ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. ആർ.എസ്.പി. ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. ജെ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി. കേന്ദ്രകമ്മിറ്റി അംഗം അഡ്വ. പി.ജി. പ്രസന്നകുമാർ, ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ, തമ്പി മത്തായി, അഡ്വ. ശ്രീകാന്ത് എസ്. നായർ, കെ.ടി. വിമലൻ, ബേബി പാറേക്കാട്ടിൽ, അഭിലാഷ് എം. സത്യൻ, അഷറഫ് പാളി, എ.എസ്. ദേവപ്രസാദ്, ജി. വിജയൻ, അജിത് പി. വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.