അങ്കമാലി: അങ്കമാലി നഗരസഭയിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി റോജി എം. ജോൺ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 96.67 ലക്ഷം രൂപ അനുവദിച്ചു. കാലങ്ങളായി തകർന്നു കിടന്നിരുന്ന റോഡുകളുടെ ശോച്യാവസ്ഥ നേരിൽ കണ്ടറിഞ്ഞതിനെ തുടർന്നാണ് എം.എൽ.എ. ഫണ്ടിൽ നിന്ന് തുക അനുവദിച്ചത്.
ഫണ്ട് അനുവദിച്ച റോഡുകൾ
പറക്കുളം റോഡ്: വാർഡ് 4, 26 എന്നിവയിലൂടെ കടന്നുപോകുന്ന റോഡിന് 69 ലക്ഷം
നായരങ്ങാടിഷാപ്പുപടി ടെമ്പിൾ ലിങ്ക് റോഡ്: വാർഡ് 10ലെ റോഡിന് 18.44 ലക്ഷം
റീത്താപ്പള്ളിപൂതതുരുത്ത് റോഡ്: വാർഡ് 28ലെ റോഡിന് 9.23 ലക്ഷം