മൂവാറ്റുപുഴ: പുഴക്കരക്കാവ് ദേവീ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ഇന്നലെ ആരംഭിച്ചു. സജീവ് മംഗലത്താണ് യജ്ഞാചാര്യൻ. എല്ലാ ദിവസവും 7 മുതൽ ഭാഗവത പാരായണവും പ്രഭാഷണവും ആരംഭിക്കും.

 21ന് സന്താന ഗോപാലാർച്ചന, ഭാഗ്യസൂക്താർച്ചന, വിദ്യാഗോപാലാർച്ചന എന്നിവ ഉണ്ടാകും.

22ന് വൈകിട്ട് 4.15ന് രുഗ്മിണി സ്വയംവര ചടങ്ങുകൾ.  23ന് ഉദ്ധവോപദേശം, ഹംസാവതാരം.

 24ന് യജ്ഞ പ്രസാദ വിതരണത്തോടെ സമാപിക്കും.