sanadanam

മൂവാറ്റുപുഴ :സനാതന സ്കൂൾ ഒഫ് ലൈഫിന്റെ 'ബാലധർമ്മം' പഠന പരിപാടിക്ക് മുവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ ക്ഷേത്രത്തിൽ തുടക്കമായി. പ്രശസ്ത ചാക്യാർകൂത്ത് കലാകാരൻ ഡോ. എടനാട് രാജൻ നമ്പ്യാർ ഉദ്ഘാടനം നിർവഹിച്ചു . തുടർന്ന് കുട്ടികളുമായി സംവദിച്ചു. ഭാഗവതാചാര്യൻ അരുണൻ ഇരളിയൂർ, അഞ്ജന അരുണൻ , സനാതന സ്കൂൾ ഒഫ് ലൈഫ് മാനേജിംഗ് ട്രസ്റ്റി നാരായണ ശർമ്മ എന്നിവർ സംസാരിച്ചു. എല്ലാ ഞായറാഴ്ചകളിലും രാവിലെ 9 മുതൽ 11:30 വരെയാണ് ക്ലാസ്. യോഗ, സംസ്കൃതം, സനാതനധർമ്മ വിഷയങ്ങൾ, വ്യക്തിത്വ വികസനം എന്നിവയടങ്ങിയതാണ് പാഠ്യപദ്ധതി. വിവരങ്ങൾക്ക്: 9048105395