മൂവാറ്റുപുഴ : വാളകം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രൊഫ. എം.കെ. സാനുവിനെ അനുസ്മരിച്ചു. വാളകം പഞ്ചായത്ത് സർവീസ് സഹകരണം സംഘം പ്രസിഡന്റ് പി.കെ. അവറാച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് വൈസ് പ്രസിഡന്റ് ഇ.എ. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ പി.പി. മത്തായി, ലൈബ്രറി സെക്രട്ടറി സജി കർത്താ, കമ്മിറ്റി അംഗങ്ങളായ നീതു ഷിജോ, സി.യു. ചന്ദ്രൻ, കെ.പി. ഹരിദാസ്, സ്വാമി തോമസ് എന്നിവർ സംസാരിച്ചു