പറവൂർ: പെരുവാരം മഹാദേവക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ഉപദേശക സമിതി സംഘടിപ്പിച്ച പുരാണ, ഇതിഹാസ ആസ്പദ കലാ,സാഹിത്യ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്കൂൾ കൂടുതൽ പോയിന്റുകളോടെ ഓവറോൾ കിരീടം നേടി. മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് ജി. രജീഷ് അദ്ധ്യക്ഷനായി. മാടവന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. സമിതി സെക്രട്ടറി എം.ബി. ബിജു, ജലജ രവീന്ദ്രൻ, കെ.എ. ആഷിക്, പി.എ. പെങ്ങൻ, രവീന്ദ്രൻ നായർ, ഗിരിജ മധു എന്നിവർ സംസാരിച്ചു.