കൊച്ചി: തീര സംരക്ഷണത്തിലൂടെ സാമൂഹ്യവികസനവും എന്ന വിഷയത്തിൽ കേരള സർക്കാരും ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കും ചേർന്നു സംഘടിപ്പിക്കുന്ന കേരള ഫോറം ഇന്നും നാളെയും കൊച്ചി ഗ്രാൻഡ് ഹയാത് കൺവെൻഷൻ സെന്ററിൽ നടക്കും.
ഇന്ന് രാവിലെ 10.30ന് വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ സന്ദേശം നൽകും. ജലവിഭവ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ. ജീവൻ ബാബു, എ.ഡി.ബി- ഇന്ത്യ കൺട്രി ഡയറക്ടർ മിയോ ഓക, സെൻട്രൽ വാട്ടർ കമ്മിഷൻ ചെയർമാൻ അതുൽ ജെയിൻ എന്നിവർ സംസാരിക്കും.
വേൾഡ് ഫുഡ് പ്രൈസ് ജേതാവായ ഡോ. ശകുന്തള ഹരക്‌സിംഗ് തിൽസ്റ്റെഡ് പ്രഭാഷണം നടത്തും. ഡോ. സൗമ്യ സ്വാമിനാഥൻ, ഡോ. സുനിൽ മുഹമ്മദ്, ഡോ. നികിത ഗോപാൽ, ഡോ. സെവറിൻ സൈലി തുടങ്ങിയരും പങ്കെടുക്കും.
നാളെ കാലാവസ്ഥാ വ്യതിയാനം, സമുദ്ര മലിനീകരണം, പുനരുപയോഗ ഊർജ്ജം, സുസ്ഥിര ധനസഹായം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. നരേന്ദ്ര നാഥ് വെലൂരി, ഡോ. മനിഷ മുഖർജി, ഡോ. ട്യൂൺ ഉഷ, പ്രൊഫസർ മാർക്ക് സട്ടൺ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയിലെ മെമ്പർ സെക്രട്ടറി ശേഖർ ലൂക്കോസ് കുര്യാക്കോസ്, സെൻട്രൽ വാട്ടർ കമ്മീഷനിലെ ചീഫ് എൻജിനീയർ ഡി.പി. മാത്തൂരിയ എന്നിവരും പങ്കെടുക്കും.