പറവൂർ: പറവൂർ കനിവ് പാലിയേറ്റീവ് കെയർ സെന്റർ ഏഴാം വാർഷികം കനിവ് ജില്ലാ സമിതി പ്രസിഡന്റ് സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ടി.ആർ. ബോസ് അദ്ധ്യക്ഷനായി. പാലിയേറ്റീവ് കെയർ ഗ്രിഡിൽ ജനകീയ പങ്കാളിത്തം എന്ന വിഷയത്തിൽ എസ്. നിഷാന പ്രഭാഷണം നടത്തി. എൻ.എസ്. അനിൽകുമാർ, ടി.വി. നിധിൻ, കെ.എ. വിദ്യാനന്ദൻ, യേശുദാസ് പറപ്പിള്ളി, ഇ.ജി. ശശി, ഷൗബാന അക്ബർ, കെ.എൻ. വിനോദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.വി. നിധിൻ (പ്രസിഡന്റ്), എൻ.എസ്. അനിൽകുമാർ (സെക്രട്ടറി), കെ.എ. വിദ്യാനന്ദൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.