പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ, എറണാകുളം മുക്തിഭവൻ പ്രീമാരേജ് കൗൺസലിംഗ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യുവതീ-യുവാക്കൾക്കായി സംഘടിപ്പിച്ച ദിദ്വിന വിവാഹപൂർവ കൗൺസലിംഗ് ക്ളാസ് സമാപിച്ചു. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, കെ.ബി. സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.