പറവൂർ: ചേന്ദമംഗലം കോട്ടയിൽ കോവിലകം ഹോളിക്രോസ് പള്ളിയിൽ മോഷണം. രണ്ട് നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്‌ടിച്ചു. കഴിഞ്ഞ ദിവസം പകൽ സമയത്താണ് മോഷണം നടന്നതെന്നാണ് നിഗമനം. ഇന്നലെ രൂപത്തിന്റെ അടുത്ത് പ്രാർത്ഥിച്ച യുവതിയുടെ വസ്ത്രം നേർച്ചപ്പെട്ടിയുടെ കുത്തിപ്പൊളിച്ച ഭാഗത്ത് കുടുങ്ങിയപ്പോഴാണ് മോഷണം നടന്നകാര്യം ശ്രദ്ധയിൽപ്പെട്ടത്. വടക്കേക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സി.സി ടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.