മട്ടാഞ്ചേരി: സെയ്ദ് അഹമ്മദ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടപ്പിലാക്കുന്ന വായന വസന്തം പദ്ധതിക്ക് തുടക്കമായി. വീട്ടിലേക്ക് ഒരു പുസ്തകം എന്ന പദ്ധതി കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്. സന്തോഷ്‌കുമാർ അംഗങ്ങൾക്ക് അംഗത്വ കാർഡ് വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ ഹാഷിം ഖാൻ അദ്ധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി എസ്.എ. ഷാനവാസ്‌, ടി.എക്സ്. ആന്റണി, റോമിയോ മെൻഡസ് എന്നിവർ സന്നിഹിതരായി.