നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമശേരി യൂണിറ്റ് സംഘടിപ്പിച്ച പ്രതിഭാ സംഗമം പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായി. വിവിധ രംഗങ്ങളിൽ മികവ് നേടിയവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി. ജോയ്, ജിഷ ശ്യാം, ശാരദ ഉണ്ണിക്കൃഷ്ണൻ, യൂണിറ്റ് ഭാരവാഹികളായ സി.ഡി. ആന്റു, പ്രമോദ് പള്ളത്ത്, സി.എം. സാബു, എം.വി. രാധാകൃഷ്ണൻ, പി.വി. സാജു, ലിഷ പ്രദീപ്, സുബിത സുരേഷ്, പ്രതിഭ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.