mrd

മരട് : നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആഘോഷിച്ചു. കെ. ബാബു എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഡോ.അഞ്ജലി ഭദ്ര വിജയ്, വൈസ് ചെയർപേഴ്സൺ രശ്മി സനിൽ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ റിയാസ് കെ.മുഹമ്മദ്, റിനി തോമസ്, ശോഭ ചന്ദ്രൻ, ബേബി പോൾ, ബിനോയ് ജോസഫ്, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, ചന്ദ്ര കലാധരൻ, പി.ഡി രാജേഷ്, സിബി സേവ്യർ, മിനി ഷാജി,​ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.പി സന്തോഷ്, സി.ഡി.എസ് ചെയർപേഴ്സൺമാരായ അനില സന്തോഷ്, ടെൽമ സനൂജ്,സംഘാടക സമിതി അംഗങ്ങളായ ദേവൂസ് ആന്റണി, എ.ആർ. പ്രസാദ്, സാദിഖ്,ടി.കെ.നാരായണൻ, ഡോ. ഫസൽ തുടങ്ങിയവർ സംസാരിച്ചു.