poothotta
എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയിലെ ഗുരുദർശന പഠനകേന്ദ്രത്തിന്റെ ഗുരുദർശന സാധനായജ്ഞം കണയന്നൂർ യൂണിയൻ കൺവീനർ എംഡി.അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: 18 വർഷമായി എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയിലെ ഗുരുദർശന പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നുമുതൽ കന്നിഅഞ്ചുവരെ നടത്തിവരുന്ന ഗുരുദർശന സാധനായജ്ഞത്തിന് (ഗുരുദേവ പാരായണ മാസാചരണം) തുടക്കമായി. കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റും ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരുമായ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. മുൻ മാനേജരും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഡ്വൈസറുമായ ഇ.എൻ. മണിയപ്പൻ മുഖ്യപ്രഭാഷണവും പഠനകേന്ദ്രം മുഖ്യാചാര്യൻ ടി.ഇ. പരമേശ്വരൻ അനുഗ്രഹ പ്രഭാഷണവും നടത്തി. വൈസ് പ്രസിഡന്റ് അനില, സെക്രട്ടറി കെ.കെ. അരുൺകാന്ത്, സി.എസ്. സുധീർ ചെമ്പ്, യൂണിയൻ കമ്മിറ്റി അംഗം അഭിലാഷ് കൊല്ലംപറമ്പിൽ എന്നിവർ സംസാരിച്ചു.