കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകദിനാചരണം പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം അദ്ധ്യക്ഷനായി. ഡോ. ഗ്ളാഡി എം. വെമ്പിള്ളി കാർഷീക സെമിനാർ നയിച്ചു. വിവിധ കാർഷിക മേഖലകളിൽ മികവു പുലർത്തിയ പതിനഞ്ച് കർഷകരെ ആദരിച്ചു.
കൃഷി ഓഫീസർ സജോമോൻ, കൃഷി അസിസ്റ്റന്റ് കെ.എം. ലൈല, ജില്ലാപഞ്ചായത്ത് അംഗം ലിസി അലക്സ്, ബ്ളോക്ക് പഞ്ചായത്ത് അംഗം ശ്രീജ അശോകൻ, പഞ്ചായത്ത് അംഗം പി.കെ. അബൂബക്കർ കാർഷിക വികസനസമിതി അംഗങ്ങളായ എം.ജി. രാമചന്ദ്രൻ, എൻ.പി. മാത്യു, കെ.എം. പരീത് പിള്ള, പി.എൻ. ജോസ് കോട്ടായിൽ, ഇ.പി. മുഹമ്മദ്, പി.ടി. കുമാരൻ എന്നിവർ സംസാരിച്ചു.