ചോറ്റാനിക്കര: ബി.ജെ.പി ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകവന്ദനദിനം ആചരിച്ചു. കൈപ്പട്ടൂർ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. സത്യൻ അദ്ധ്യക്ഷനായി. ക്ഷീരകർഷക മിനി കൃഷ്ണകുമാർ, മനോജ്. യുവകർഷകൻ സീനേഷ്, ടി.ആർ.ശശി തുടങ്ങിയവരെ ആദരിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ടി.കെ. പ്രശാന്ത്, സുഷമ ജയകുമാർ, എം.ആർ. ഗോകുലദാസ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ, അജിൽ ഗോപി, ടി.പി. വേണു, ഇ.എ. രവീന്ദ്രൻ, എ.കെ. അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു.