പെരുമ്പാവൂർ: എസ്.എൻ.ഡി.പി. യോഗം പെരുമ്പാവൂർ ശാഖയുടെ കീഴിലെ ഗുരുകൃപ പ്രാർത്ഥനാ കുടുംബയൂണിറ്റ് സംഗമം എസ്.എൻ.ഡി.പി. യോഗം കുന്നത്തുനാട് അഡ്മിനിസ്ട്രേറ്റീവ് കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് ടി.കെ ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കാഞ്ഞിരക്കാട് ശാഖാപ്രസിഡന്റ് പി. മനോഹരൻ, പെരുമ്പാവൂർ ശാഖാ സെക്രട്ടറി സി.കെ. സുരേഷ് ബാബു, വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രൻ, കുന്നത്തുനാട് എസ്.എൻ. ഡി.പി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് അഡ്വ. വി.ജി. ജവഹർ, കുടുംബയോഗം കൺവീനർ വത്സല രവികുമാർ എന്നിവർ സംസാരിച്ചു.