sona

കോതമംഗലം: കറുകടുത്ത് ആത്മഹത്യ ചെയ്ത സോന എൽദോസിന്റെ വീട് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി സന്ദർശിച്ചു. ആത്മഹത്യയുടെ പിന്നിലെ കാരണങ്ങളേക്കുറിച്ച് നീതിപൂർവമായി അന്വേക്ഷണം നടത്തുമെന്ന് സതീദേവി പറഞ്ഞു. ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശം പൊലീസിന് നൽകും. ആന്റണി ജോൺ എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം എന്നിവരും ഒപ്പമുണ്ടായിരുന്നു. കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ആലുവ പാനായിക്കുളം സ്വദേശി റെമീസിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങുന്നതിൽ അന്വേഷണ സംഘം തീരുമാനമെടുത്തിട്ടില്ല. പ്രതി ചേർക്കപ്പെട്ട റെമീസിന്റെ മാതാപിതാക്കൾ ഒളിവിലാണ്.