okkal-thuruth

പെരുമ്പാവൂർ: കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ഭൂതത്താൻകെട്ട് ഡാം തുറന്നതോടെ ഒക്കൽ തുരുത്തിലെ ചപ്പാത്ത് മുങ്ങി. ഒക്കൽ പഞ്ചായത്തിലെ 15-ാം വാർഡിൽ നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒക്കൽ തുരുത്തിലേയ്ക്കുള്ള ഏക സഞ്ചാര മാർഗമായ ചപ്പാത്താണ് മുങ്ങിയിരിക്കുന്നത്. ഈ വർഷം മൂന്നാമത്തെ പ്രാവശ്യമാണ് ചപ്പാത്ത് മുങ്ങുന്നത്.