ആലുവ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 90 ഗ്രാം കഞ്ചാവുമായി ചൂർണിക്കര എസ്.എൻ പുരം മഠത്തിൽ തറയിൽ വീട്ടിൽ അമൽ കൃഷ്ണൻ (25) പിടിയിലായി. ആലുവ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. അഭിദാസന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.കെ. ഗോപി, എ.ബി. സജീവ് കുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എം.എം. അരുൺകുമാർ, ഡ്രൈവർ പ്രദീപ് കുമാർ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.