കൊച്ചി: ശ്രീഭഗവത് സഹായസംഘത്തിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം മരട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭാചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി.കെ. സച്ചിദാനന്ദൻ അദ്ധ്യക്ഷനായി. ധീവര മഹിളാസഭ പ്രസിഡന്റ് ഷീല രാമചന്ദ്രൻ. ടി.കെ. വിശ്വനാഥൻ. എം.കെ. ലിജി ഷൈജു. എം.എ. സാബു. പി. എം. മധുസൂദനൻ, എ.കെ. സോമനാഥൻ എന്നിവർ സംസാരിച്ചു.