മട്ടാഞ്ചേരി: കെ.പി.സി.സി പ്രസിഡന്റ്, എം.എൽ.എ, ഗവർണർ സ്ഥാനങ്ങൾ വഹിച്ചിരുന്ന കെ.കെ. വിശ്വനാഥൻ വക്കിലിന്റെ 33-ാ മത് അനുസ്മരണ സമ്മേളനം കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. കെ.കെ. കുഞ്ഞച്ചൻ അദ്ധ്യക്ഷനായി. കെ. ബാബു എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാൽ, അഡ്വ. എൻ.എൻ. സുഗുണപാലൻ, മുൻ മേയർ കെ.ജെ. സോഹൻ, രാജലിൻ, കെ.എം. റഹിം, എ.എം. അയുബ് എന്നിവർ സംസാരിച്ചു.