rajendraprasad
പി. രാജേന്ദ്രപ്രസാദ്

കൊച്ചി​: എറണാകുളം സൗത്ത് എൻ.എസ്.എസ് കരയോഗം ഭാരവാഹി​കളായി​ പി. രാജേന്ദ്രപ്രസാദ് (പ്രസിഡന്റ്), ശശികുമാർ (വൈസ് പ്രസിഡന്റ്), എം. ഗോപിനാഥ് മാറായിൽ (സെക്രട്ടറി), കുമ്പളം രവി ( ജോ.സെക്രട്ടറി), സുധാകരമേനോൻ (ട്രഷറർ), പ്രേംനാഥ്, ഐ. കൃഷ്ണകുമാർ, മുരളീധരൻ നായർ, രവീന്ദ്രൻ, അഡ്വ. ബി. എസ്. സുരേഷ്‌കുമാർ, പി. രാമചന്ദ്രൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തി​രഞ്ഞെടുത്തു.

gopinath-marayil
എം ഗോപിനാഥ് മാറായിൽ

പൊതുയോഗവും കുടുംബസംഗമവും കൊച്ചി, കണയന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ മേഖലാ പ്രസിഡന്റ് അരുൺകുമാർ, യൂണിയൻ സെക്രട്ടറി മോഹൻകുമാർ, കൗൺസിലർ പദ്മജ. എസ്. മേനോൻ, കെ.വി.പി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.