മട്ടാഞ്ചേരി: മട്ടാഞ്ചേരി ഫ്രണ്ട്സ് സ്പോർട്സ് ക്ളബ് സ്ഥാപക നേതാക്കളെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുടെ ഭാഗമായി അനുസ്മരിച്ചു. സ്ഥാപകനും ആദ്യ സെക്രട്ടറിയുമായ എ.കെ. ഇബ്രാഹിം, പ്രസിഡന്റ് എ.കെ. കുഞ്ഞുമുഹമ്മദ് എന്നിവരെയാണ് അനുസ്മരിച്ചത്. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ അഷറഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി. ഇക്ബാൽ അദ്ധ്യക്ഷനായി. എം.എ. താഹ, എം.എം. സലീം, അബ്ദുള്ള മട്ടാഞ്ചേരി, ഷരീഫ് അലി എന്നിവർ സംസാരിച്ചു.