ആ​ലു​വ​:​ ​ഗൂ​ഗി​ൾ​ ​പേ​ ​ത​ട്ടി​പ്പി​നെ​തി​രെ​ ​തെ​ളി​വ് ​സ​ഹി​തം​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടും​ ​ആ​ലു​വ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​പ​രാ​തി​ ​ന​ൽ​കി.​ ​ആ​ലു​വ​ ​ടാ​സ് ​റോ​ഡി​ൽ​ ​പ​ച്ച​ക്ക​റി​ക്ക​ട​ ​ന​ട​ത്തു​ന്ന​ ​കീ​ഴ്മാ​ട് ​സ്വ​ദേ​ശി​ ​പി.​കെ.​ ​ശി​വ​നാ​ണ് ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​
ക​ഴി​ഞ്ഞ​ ​ഏ​ഴി​ന് ​പ​ച്ച​ക്ക​റി​ക്ക​ട​യി​ലെ​ത്തി​യ​ ​അ​ഞ്ചം​ഗ​ ​സം​ഘ​മാ​ണ് ​ഗൂ​ഗി​ൾ​ ​പേ​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​ത്.​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​വ​രു​ടെ​ ​സി.​സി.​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സ​ഹി​ത​മാ​യി​രു​ന്നു​ ​പ​രാ​തി.​ 520​ ​രൂ​പ​യു​ടെ​ ​ചെ​റി​യ​ ​ത​ട്ടി​പ്പാ​ണെ​ന്ന് ​പ​റ​ഞ്ഞ് ​പ​രാ​തി​ ​ഏ​ക​പ​ക്ഷീ​യ​മാ​യി​ ​അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന​റി​യി​ച്ച് ​പൊ​ലീ​സി​ന്റെ​ ​സ​ന്ദേ​ശം​ ​ല​ഭി​ച്ചെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലു​ള്ള​ത്.​ ​ഈ​ ​സം​ഘം​ ​നി​ര​വ​ധി​ ​ക​ട​ക​ളി​ൽ​ ​ഇ​ത്ത​ര​ത്തി​ൽ​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യെ​ന്നാ​ണ് ​വി​വ​രം.