വൈപ്പിൻ: അയ്യമ്പിള്ളി ഗവ.ആശുപത്രി പൂർവ്വ സ്ഥിതിയിലാക്കി കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സംരക്ഷണ സമിതി ആശുപത്രിക്ക് മുന്നിൽ ഒപ്പ് ശേഖരണം നടത്തി. കുടുംബാരോഗ്യ കേന്ദ്രമാക്കിയ നടപടി റദ്ദ് ചെയ്ത് ആശുപത്രിയായി പുന:സ്ഥാപിക്കുക, ആശുപത്രിയുടെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിക്കുക, പ്രസവ വാർഡ്, കുട്ടികളുടെ വാർഡ്, ജനറൽ വാർഡ് എന്നിവ പുനരാരംഭിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.