കൊച്ചി: റോട്ടറി ക്ലബ് ഒഫ് കൊച്ചി മഹാനഗറിന്റെ ആഭിമുഖ്യത്തിൽ എരൂർ എസ്.എൻ.വി യു.പി സ്‌കൂളിന് വൈറ്റ് ബോർഡുകളും ഉച്ചഭക്ഷണസഹായവും നൽകി. ക്ലബ് പ്രസിഡന്റ് ജോഫിൻ തോമസ് വിതരണം നിർവഹിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് മിനി ജോസഫ് ദേശീയപതാക ഉയർത്തി.
ക്ലബ് സെക്രട്ടറി രഘുലാൽ സന്ദേശം വായിച്ചു.