ph

കാലടി: ശ്രീ നാരായണ ഗുരുദേവന്റെ 171 -ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്. എൻ. ഡി. പി യോഗം മലയാറ്റൂർ കിഴക്ക് ശാഖയിലും വിവിധ കുടുംബ യൂണിറ്റുകളിലും ചിങ്ങം ഒന്നിന് പതാക ദിനമാഘോഷിച്ചു, ശാഖായോഗം പ്രസിഡന്റ് എം.പി. വിനയകുമാർ പതാകയുയർത്തി. കുടുംബ യൂണിറ്റുകളിൽ യൂണിറ്റ് പ്രസിഡന്റുമാർ പതാകയുയർത്തലിന് നേതൃത്വം വഹിച്ചു. ശാഖയുടെ വൈസ് പ്രസിഡന്റ് കെ.ജി.സുധാകരൻ, സെക്രട്ടറി ഒ.പി.ഉദയൻ, ഓഡിറ്റർ എം.എസ്.ധനഞ്ജയൻ, എം. വി.മോഹനൻ, ക്ഷേത്രം അസി.സെക്രട്ടറി ജിതിൻ മോഹനൻ, സി. സി.വിജയൻ, വേണു നെടുവേലി, എ.സി. രാജപ്പൻ എന്നിവർ സംസാരിച്ചു.