ani

കോലഞ്ചേരി: ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഗ്മയം ഭാഷാപ്രതിഭാ പരീക്ഷ എ.ഇ.ഒ പി.ആർ. മേഖല ഉദ്ഘാടനം ചെയ്തു. എച്ച്.എം ഫോറം സെക്രട്ടറി അനിയൻ പി. ജോൺ അദ്ധ്യക്ഷനായി. കടയിരുപ്പ് ഗവ. എൽ. പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ലേഖ വർഗീസ്, വിദ്യാരംഗം വൈസ് ചെയർപേഴ്‌സൺ കെ.എം. മേരി, കൺവീനർ ടി.എസ്. അനുഷ, സിസ്​റ്റർ ബിന്ദു കുര്യാക്കോസ്, ഡോ. ടി.എസ്. സപർണ, അജയ് മോൻ, അനുലക്ഷ്മി, എം. അജയകുമാർ എന്നിവർ സംസാരിച്ചു.