കൊച്ചി: ആറ് ഭൂഖണ്ഡങ്ങൾ പിന്നിട്ട അനുഭവ പശ്ചാത്തലത്തിൽ അന്റാർട്ടിക്കയിലേക്ക് ഉൾപ്പെടെ ടൂർ പാക്കേജുകളുമായി ബെസ്റ്റിനേഷൻ ഹോളിഡേയ്‌സ്. പാലാരിവട്ടം സൗത്ത് ജനതാ റോഡിലെ ഐക്കരപ്പറമ്പിൽ ബിൽഡിംഗിൽ വിപുലീകരിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിലാണ് പാക്കേജുകൾ അവതരിപ്പിച്ചത്. സിനിമാതാരവും ബെസ്റ്റിനേഷൻ ഹോളിഡേയ്‌സ് ബ്രാൻഡ് അംബാസഡറുമായ സിജോയ് വർഗീസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
13 ദിവസത്തെ ഐസ്‌ലാൻഡ് -ലാപ് ലാൻഡ്, സൊമ്മാറോയ് ഐലൻഡ്, 14 ദിവസത്തെ ന്യൂസിലാൻഡ്, ട്രാൻസ് ആൽപൈൻ, 10ദിവസത്തെ സൗത്ത് അമേരിക്കൻ കാർണിവൽ, ആമസോൺ മഴക്കാട് എക്സ്പഡിഷൻ എന്നിങ്ങനെ നാല് അന്താരാഷ്ട്ര ടൂർ പാക്കേജുകളും നാലു ദിവസത്തെ അജന്ത എല്ലോറ, ഏഴു ദിവസത്തെ ഗുജറാത്ത്, എട്ടു ദിവസത്തെ ഭൂട്ടാൻ, എട്ടു ദിവസത്തെ രാജസ്ഥാൻ തുടങ്ങി ആകർഷകമായ നിരക്കിൽ പുതിയ ഡൊമസ്റ്റിക് പാക്കേജുകളുമാണ് കമ്പനി ഒരുക്കുന്നത്. ഇതിന് പുറമേ യു.എസ്.എ. സ്‌കാൻഡിനേവിയ, ജപ്പാൻ, ഓസ്‌ട്രേലിയ, യൂറോപ്പ്, ചൈന, ഹോങ്കോംഗ്, മക്കാവൂ, റഷ്യ, സൗത്ത് ആഫ്രിക്ക, അൽമാടി- ബിഷ്‌ഷെക്ക് എന്നിവിടങ്ങളിലേക്ക് കസ്റ്റമൈസ്ഡ് പ്രീമിയം പാക്കേജുകളുമുണ്ടെന്ന് ബെസ്റ്റിനേഷൻ സി.ഇ.ഒ ജീന ഫെർണാണ്ടസ്, മാനേജിംഗ് ഡയറക്ടർ ഷെയ്ബിൻ മാത്യു വർഗീസ് എന്നിവർ പറഞ്ഞു.
കാൽനൂറ്റാണ്ട് മുമ്പ് ഇന്ത്യയിൽ നിന്ന് വിനോദസഞ്ചാരികളുമായി ഒറ്റയ്‌ക്ക് വിദേശ ടൂർപാക്കേജുകൾ സംഘടിപ്പിച്ച ആദ്യ മലയാളി വനിതയാണ് ജീന ഫെർണാണ്ടസ്. യാത്രകളോടുള്ള പാഷനാണ് ബെസ്റ്റിനേഷൻ ഹോളിഡേയ്‌സിന് തുടക്കമിടാൻ പ്രേരണയായതെന്നും ഇതുവരെ 78 രാജ്യങ്ങൾ സന്ദർശിച്ചെന്നും ജീന പറഞ്ഞു. പാക്കേജുകൾ തെരഞ്ഞെടുക്കുന്നവരുടെ പൂർണ സംതൃപ്തിയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അവർ പറഞ്ഞു.