th

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി 2025 ബാച്ചിലെ ബി.ടെക്, എം.ടെക്, എം.ബി.എ, എം.സി.എ വിദ്യാർത്ഥികളുടെ സംഗമം ഉപനയന 2025 നടന്നു. ബോംബെ ഐ.ഐ.ടി പ്രൊഫസറും സംസ്കൃത പണ്ഡിതനുമായ കെ. രാമസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. ശൃംഗേരി ശാരദാപീഠത്തിലെ ജഗദ്ഗുരു വിധുശേഖര ഭാരതി സ്വാമി ഓൺലൈനായി അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. എം. എസ്. മുരളി, ആദിശങ്കര ചീഫ് ടെക്നോളജി ഓഫീസർ പ്രൊഫ. പി.വി. രാജാ രാമൻ, ജനറൽ മാനേജർ എൻ. ശ്രീനാഥ്, സീനിയർ അസോസിയേറ്റ് ഡയറക്ടർ ഡോ. ജേക്കബ് ജോർജ്, ഡയറക്ടർ അക്കാഡ്മിക്സ് ഡോ. കെ. മീനാക്ഷി, ഡീൻ റിസർച്ച് ഡോ. എസ്. ശ്രീപ്രിയ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി മനീഷ് ജി.പൈ തുടങ്ങിയവർ സംസാരിച്ചു.