കോലഞ്ചേരി: കോലഞ്ചേരി സെൻട്രൽ വൈസ് മെൻസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ കുമ്മനോട് ഗവ. യു.പി സ്കൂളിലേയ്ക്ക് തെറാപ്പി ബെഡ് വിതരണം ചെയ്തു. എ.ഇ.ഒ പി.ആർ. മേഖല വിതരണോദ്ഘാടനം നിർവഹിച്ചു. ക്ളബ് പ്രസിഡന്റ് കെ.സി. പൗലോസ്, ഹെഡ്മിസ്ട്രസ് കെ.എം. മേരി, കുഞ്ഞുമോൻ തോമസ്, തമ്പി നെച്ചിയിൽ, ഷാജി കെ. ജോർജ്, പോൾ പി. വർഗീസ്, ബേസിൽ ഏലിയാസ് എന്നിവർ സംസാരിച്ചു.