anadhu

മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റൂട്ടിൽ വാഴക്കുളം പൂവേലിൽപ്പടിയിൽ നിയന്ത്രണം വിട്ട ബൈക്ക് പൊലീസ് വാഹനത്തിൽ ഇടിച്ച് യുവാവ് മരിച്ചു. മണിയന്തടം കൊല്ലപ്പിള്ളി രവിയുടെ മകൻ അനന്തുവാണ് (28)മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. തൊടുപുഴ ഭാഗത്തുനിന്ന് വരികയായിരുന്ന അനന്തു സഞ്ചരിച്ച ബൈക്ക് റോഡിൽ തെന്നി എതിർദിശയിൽ വരികയായിരുന്ന പൊലീസ് വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അനന്തുവിനെ പൊലീസ് വാഹനത്തിലുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 9ഓടെ മരിച്ചു. അമ്മ: ലീല, ഭാര്യ: വിനീത. മകൾ: അന്‍വി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.