മൂവാറ്റുപുഴ: ആയവന പഞ്ചായത്തിൽ ഇനി പ്ലൈവുഡ് കമ്പനികൾക്ക് അനുമതി നൽകരുതെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ആയവന പഞ്ചായത്തിലെ ലൈഫ് മിഷൻ ഭവന പദ്ധതി ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗത്തിലാണ് എം.എൽ.എ ഈ കാര്യം മന്ത്രിയോട് ആവശ്യപ്പെട്ടത്.

അനിയന്ത്രിതമായി പ്ലൈവുഡ് കമ്പനികൾക്ക് ലൈസൻസ് കൊടുക്കുന്ന സാഹചര്യം ഒഴിവാക്കണം. ഈ കാര്യത്തിൽ സർക്കാർ ഗൗരവത്തോടെ ഇടപെടൽ നടത്തണമെന്ന് നിയമ മന്ത്രി കൂടിയായ വ്യവസായ മന്ത്രി പി. രാജീവ്‌ പങ്കെടുത്ത വേദിയിൽ എം.എൽ.എ ആവശ്യപ്പെട്ടു. എന്നാൽ അപേക്ഷിച്ചാൽ അനുമതി നൽകേണ്ടി വരുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് മറുപടി പറഞ്ഞു.